
ദോഹ : ഖത്തറിന്റെ സമുദ്ര പൈതൃകവും ആധുനിക സാങ്കേതിക മികവും സമ്മേളിച്ച ‘ഖത്തർ ബോട്ട് ഷോ 2025’ സമാപിച്ചു. 25 ശതമാനം പങ്കാളിത്ത വർധനയോടെ ഖത്തറിലെ ഏറ്റവും വേഗത്തിൽ വളരുന്ന മറൈൻ പ്രദർശനമായി ഈ വർഷത്തെ എഡിഷൻ ശ്രദ്ധേയമായി.
ഓൾഡ് ദോഹ പോർട്ടിൽ
നാല് ദിവസങ്ങൾക്കിടെ നടന്ന പരിപാടിയിൽ 505 പ്രമുഖ ബ്രാൻഡുകളും, 85 എക്‌സിബിറ്റർമാരും, 65-ലധികം യാച്റ്റുകളും പങ്കെടുത്തു. ഖത്തറിന്റെ വാട്ടർഫ്രണ്ടിനെ നവീകരണത്തിന്റെയും കരകൗശലത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രദർശന വേദിയായി മാറ്റിയതോടെ, 27,000-ത്തിലധികം സന്ദർശകർ പരിപാടിയിൽ പങ്കെടുത്തു.
25 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ലഭിച്ച ബോട്ട് ഷോയിൽ പകുതിയിലധികം എക്‌സിബിറ്റർമാർ ഖത്തറി കമ്പനികളായിരുന്നത് ഖത്തറിന്റെ മറൈൻ നിർമ്മാണം, നവീകരണം, ടൂറിസം മേഖലകളിലെ വികസനത്തെ അടയാളപെടുത്തി. ബോട്ട് ഷോയിൽ ഉന്നത സർക്കാർ പ്രതിനിധികൾ, ഖത്തറിലെയും പ്രദേശങ്ങളിലെയും പ്രമുഖർ എന്നിവർ പങ്കെടുത്തു.
JLS Yachts LLC-യുമായി കരാറിൽ ഒപ്പുവെച്ചു. ഇതിലൂടെ കൂടുതൽ അന്താരാഷ്ട്ര യാച്റ്റുകൾ ഖത്തറിലേക്ക് ആകർഷിക്കാനും യാച്റ്റ് മാനേജ്‌മെന്റ് സേവനങ്ങൾ ഏകോപിപ്പിക്കാനുമാകും. ദുബായ് ഹാർബറുമായുള്ള സഹകരണം ഗൾഫ് മറൈനകളിലെ ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
പരിപാടിയിൽ QNB–Visa സമ്മാനദാന ചടങ്ങിൽ SYBAss (Superyacht Builders Association) അംഗങ്ങൾ സാന്നിധ്യം വഹിച്ചു.
20 ശതമാനം പ്രദർശനങ്ങൾ ആദ്യം ഖത്തറിൽ അവതരിപ്പിക്കപ്പെട്ടവ ആയിരുന്നു.
ഖത്തറിന്റെ സമുദ്ര പൈതൃകവും നവീകരണ ദൃഷ്ടിയും ചേർന്ന് മുന്നേറുന്ന ആത്മവിശ്വാസമാണ് ബോട്ട് ഷോ 2025 പ്രതിഫലിപ്പിക്കുന്നത്. ഈ വിജയത്തോടെ ഖത്തർ ഗ്ലോബൽ മറൈൻ വ്യവസായത്തിൽ നേതൃസ്ഥാനം ഉറപ്പിച്ചതായി
ഓൾഡ് ദോഹ പോർട്ട് സിഇഒയും ഖത്തർ ബോട്ട് ഷോ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ചെയർമാനുമായ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.










