09:50pm 29 September 2026
NEWS
അമേരിക്ക-ഇറാൻ മധ്യസ്ഥതയുടെ കേന്ദ്രബിന്ദുവായി ഖത്തർ; ഹോർമുസ് കടലിടുക്കിലെ ഗതാഗതം സജീവമാക്കാൻ ന്യൂയോർക്കിൽ ചർച്ചകൾ ഊർജ്ജിതം
29/09/2026  02:57 PM IST
nila
അമേരിക്ക-ഇറാൻ മധ്യസ്ഥതയുടെ കേന്ദ്രബിന്ദുവായി ഖത്തർ; ഹോർമുസ് കടലിടുക്കിലെ ഗതാഗതം സജീവമാക്കാൻ ന്യൂയോർക്കിൽ ചർച്ചകൾ ഊർജ്ജിതം

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ വീണ്ടും നിർണ്ണായക ശക്തിയാകുന്നു. പരമ്പരാഗതമായി ഒമാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ വഹിച്ചിരുന്ന മധ്യസ്ഥ പങ്ക് നിലവിലെ സാഹചര്യത്തിൽ ഖത്തർ, പാകിസ്ഥാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് മാറിയതായി 'മോഡേൺ ഡിപ്ലോമസി' മാഗസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മേഖലയിലെ സമാധാനത്തിനും ഊർജ്ജ സുരക്ഷയ്ക്കും വേണ്ടി ഇരുകക്ഷികളുമായും ആശയവിനിമയം ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ കരാറുകളിലേക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img