07:47pm 12 November 2026
NEWS
ഖത്തർ ബാസ്കറ്റ്ബോൾ കപ്പ്:ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
08/04/2026  06:58 PM IST
nila
ഖത്തർ ബാസ്കറ്റ്ബോൾ കപ്പ്:ആവേശപ്പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

 


​ദോഹ: 2025-2026 സീസണിലെ പുരുഷവിഭാഗം ഖത്തർ ബാസ്കറ്റ്ബോൾ കപ്പിന് ഇന്ന് (ബുധൻ) തുടക്കമാകും. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ രണ്ട് നിർണ്ണായക മത്സരങ്ങളാണ് നടക്കുന്നത്.അൽ റയ്യാൻ സ്പോർട്സ് ക്ലബ് ഹാളിൽ നടക്കുന്ന പ്രാഥമിക റൗണ്ട് മത്സരത്തിൽ അൽ സദ്ദ് അൽ അഹ്ലിയെ നേരിടും. ഈ മത്സരത്തിൽ വിജയിക്കുന്നവർ ഏപ്രിൽ 11-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അൽ അറബിയുമായി ഏറ്റുമുട്ടും.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അൽ റയ്യാൻ അൽ ഖോറിനെ നേരിടും. ലീഗ് മത്സരത്തിൽ അൽ അറബിയോട് ഏറ്റ പരാജയത്തിൽ നിന്ന് തിരിച്ചുവരാനാണ് അൽ റയ്യാൻ ലക്ഷ്യമിടുന്നത്. അതേസമയം, അൽ റയ്യാനെ അട്ടിമറിച്ച് മുന്നേറാനാണ് അൽ ഖോറിന്റെ ശ്രമം.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ചയും തുടരും. അൽ ഗറാഫ സ്പോർട്സ് ക്ലബ് ഹാളിൽ നടക്കുന്ന മത്സരങ്ങളിൽ അൽ വക്ര ഖത്തർ എസ്‌സിയുമായും, അൽ ഗറാഫ അൽ ഷമാലുമായും ഏറ്റുമുട്ടും. തുല്യശക്തികളുടെ പോരാട്ടമായതിനാൽ സ്പോർട്സ് പ്രേമികൾ വലിയആവേശത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img