11:08am 13 November 2026
NEWS
ഖത്തർ–ബഹ്‌റൈൻ ഫെറി സർവീസ് ഉടൻ : യാത്രാസമയം വെറും 60 മിനിറ്റ്; ടൂറിസത്തിന് പുതിയ ഉണർവ്
06/11/2025  06:03 PM IST
nila
ഖത്തർ–ബഹ്‌റൈൻ ഫെറി സർവീസ് ഉടൻ : യാത്രാസമയം വെറും 60 മിനിറ്റ്; ടൂറിസത്തിന് പുതിയ ഉണർവ്

ദോഹ: ഗൾഫ് മേഖലയിലെ ഗതാഗത ബന്ധത്തിൽ പുതിയ അധ്യായം തുറന്ന് ഖത്തറും ബഹ്‌റൈനും തമ്മിൽ നേരിട്ടുള്ള ഫെറി സർവീസ് ഉടൻ ആരംഭിക്കുന്നു. പുതിയ സമുദ്രപാത വഴി യാത്രാസമയം വെറും 60 മിനിറ്റായി ചുരുങ്ങും.
ഖത്തർ–ബഹ്‌റൈൻ ഫെറി സർവീസ് ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രകൾക്കും ടൂറിസം മേഖലയ്ക്കും വലിയ ഉണർവാകും. ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലും സമാനമായ ഒരു ഫെറി സർവീസ് തുടങ്ങാനുള്ള പദ്ധതിയുമുണ്ട്.
ഖത്തറും ബഹ്‌റൈനും തമ്മിൽ നേരിട്ടുള്ള ഫെറി സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ റൂട്ട് ഖത്തറിലെ അൽ റുവൈസ് തുറമുഖത്തുനിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖമോ സാഅദ വാട്ടർഫ്രണ്ടോ ആയിരിക്കും ബന്ധിപ്പിക്കുക.  മസാർ ഗ്രൂപ്പാണ് സർവീസ്
 നടത്തുന്നത്.
ആരംഭ ഘട്ടത്തിൽ യാത്രക്കാർക്കായി മാത്രമായിരിക്കും സർവീസ്. തുടർന്ന് വാഹന ഗതാഗതവും ഉൾപ്പെടുത്താനാണ് പദ്ധതി.  രാവിലെയും വൈകിട്ടുമായി
പ്രതിദിനം രണ്ട് സർവീസുകൾ നടത്താനാണ്
 പദ്ധതിയിടുന്നത്.
പുതിയ ഫെറി സർവീസ് ഗൾഫ് സഹകരണ രാജ്യങ്ങൾ തമ്മിലുള്ള സാമൂഹ്യവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന നീക്കമായി കണക്കാക്കപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img