
ദോഹ: ഖത്തറും ബഹ്റൈനും തമ്മിലുള്ള സമുദ്ര ഗതാഗത ബന്ധം ശക്തിപ്പെടുത്തുന്ന പുതിയ ഫെറി സർവീസ് പദ്ധതിക്ക് തുടക്കം കുറിച്ചു.ഖത്തർ ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ താനിയും ബഹ്റൈൻ ഗതാഗത മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫയും ചേർന്നാണ് അൽ റുവൈസ് തുറമുഖത്തുനിന്ന് ബഹ്റൈനിലെ സാഅദ മറീനയിലേക്ക് പോകുന്ന പുതിയ ഫെറി സർവീസ് ഉദ്ഘാടനം ചെയ്തത്.
ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) ദൂരം ഉൾക്കൊള്ളുന്ന ഈ സർവീസ് യാത്രാസമയം 70 മുതൽ 80 മിനിറ്റ് വരെയാക്കി ചുരുക്കും. ആദ്യഘട്ടത്തിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്.
ട്രിപ്പ് രാവിലും വൈകുന്നേരവുമായിദിവദിസേന രണ്ട് ട്രിപ്പുകൾ
ആരംഭിച്ച്
നവംബർ 13 മുതൽ മൂന്നു ട്രിപ്പുകളായി വർധിപ്പിക്കാനാണ് പദ്ധതി. ടിക്കറ്റ് ബുക്കിംഗ് ‘മസാർ’ (MASAR) ആപ്പ് വഴി നടത്താം.
സ്റ്റാൻഡേർഡ്, വിഐപി എന്നീ രണ്ട് വിഭാഗങ്ങളിലായി സർവീസ് ലഭ്യമാകും. യഥാക്രമം28/ 32 പേർക്കാ ണ് ഒരേസമയം യാത്രചെയ്യാനാവുക.
ഈ പദ്ധതി ഖത്തറും ബഹ്റൈനും തമ്മിലുള്ള സൗഹൃദബന്ധങ്ങളുടെ ആഴവും ഗൾഫ് സഹകരണ രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണത്തിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന്.ഗതാഗതമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ താനി പറഞ്ഞു.










