10:13pm 11 November 2026
NEWS
ഖത്തർ ബഹ‌റൈൻ ഫെറി സർവീസ് പ്രവാസികൾക്കും
15/11/2025  11:09 AM IST
nila
ഖത്തർ ബഹ‌റൈൻ ഫെറി സർവീസ് പ്രവാസികൾക്കും

ദോഹ: ജിസിസി പൗരൻ മാർക്കുമാത്രമായിപരിമിതപെടുത്തിയഖത്തർ–ബഹ്‌റൈൻ ഫെറി സർവീസിൽ ഇനി എല്ലാ രാജ്യക്കാർക്കും യാത്ര ചെയ്യാം.ഫെറി സർവീസ് നടത്തുന്നMASAR ന്റെ ബുക്കിങ് ആപ്പിലാണ്
ഇക്കാര്യം വ്യക്തമാക്കി യിട്ടുള്ളത്.അൽ റുവൈസ് തുറമുഖവും ബഹ്‌റൈന്റെ സാഅദ മേരിക്കയും ബന്ധിപ്പിക്കുന്ന 35 നോട്ടിക്കൽ മൈൽ ദൂരമുള്ള (ഏകദേശം 65 കി.മീ.) പാതയിലാണ് ഈ യാത്ര. 70–80 മിനിറ്റ് മാത്രമാണ് യാത്രാസമയം.
രാവിലെയും വൈകുന്നേരവുമായി ദിനംപ്രതിരണ്ട് ട്രിപ്പുകളാണ് നടത്തിയിരുന്നതെങ്കിൽ
നവംബർ 13മുതൽ  ദിവസേന മൂന്ന് റൗണ്ട് ട്രിപ്പ് നടത്തുമെന്നും ആവശ്യാനുസരണം വീണ്ടും ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും.
സ്റ്റാൻഡേഡ്വിഭാഗത്തിൽ 28 യാത്രക്കാർക്കും  വി ഐ പി വിഭാഗത്തിൽ 32 യാത്രക്കാർക്കുമായുള്ള
സർവീസുകളാണ്k നടത്തുന്നത്.റൗണ്ട് ട്രിപ്പ്
സ്റ്റാൻഡേഡ്: 257,വൺ വേ 174,വി ഐ പി  257 റിയാൽ വീതമാണ് ടിക്കറ്റ് നിരക്ക്.2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പകുതി നിരക്ക് നൽകണം.MASAR ആപ്പ് iOS, Android പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.നവംബർ 6നാണ് ഫെറി സർവീസ് ആരംഭിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img