04:01pm 24 November 2026
NEWS
ഖത്തർ അഷറഫ് കൂട്ടായമക്ക് പുതിയ നേതൃത്വം
15/02/2025  11:26 PM IST
ഖത്തർ അഷറഫ് കൂട്ടായമക്ക് പുതിയ നേതൃത്വം

ഫെബ്രുവരി ഏഴാം തീയതി അരോമ റസ്റ്റോറൻറിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് അമ്പലത്തിനെ മുഖ്യരക്ഷാധികാരി ആയും അഷ്റഫ് മൊയ്തുവിനെ പ്രസിഡണ്ടായും അഷറഫ് ബിൻ സൈഫിനെ ജനറൽ സെക്രട്ടറിയായും അഷ്റഫ് ഹരിപ്പാടിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് ഹാപ്പിബേബി (വൈസ് പ്രസിഡണ്ടുമാർ), അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് തിരുവത്ര ( ജോ, സെക്രട്ടറിമാർ), അഷ്റഫ് ഉസ്മാൻ (കൾച്ചറൽ കമ്മിറ്റി ചെയർമാൻ), അഷ്റഫ് ആലുങ്ങൽ ( കൾച്ചറൽ കമ്മിറ്റി വൈസ് ചെയർമാൻ), അഷ്റഫ് നാട്ടിക (മെമ്പർഷിപ്പ് കമ്മറ്റി ചെയർമാൻ), അഷ്റഫ് ഫാർമസി, അഷ്റഫ് നടുവിൽ, അഷ്റഫ് മർഹബ (ഹെൽപ്പ് ഡെസ്ക് ടീം), എന്നിവരെയും മീഡിയ കോർഡിനേറ്ററായി അഷ്റഫ് ഓമശ്ശേരിയും തിരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് മെമ്പർമാരായി സഫ വാട്ടർ എംഡി അഷ്റഫ്, ഇൻറർ ടെക്ക് എംഡി അഷ്റഫ്, ഗ്രാൻ്റ് മാർ എംഡി അഷ്‌റഫ്, വെൽകെയർ എംഡി അഷ്റഫ് എന്നിവരെയും നാമനിർദ്ദേശം ചെയ്തു. അഷറഫ് മടിയാരി തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img