
ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാർഷികാഘോഷങ്ങൾക്ക് അബു ഹമുർ ഐ.സി.സി (ICC) അശോക ഹാളിൽ സമാപിച്ചു 'രാഗസന്ധ്യ സീസൺ 2' എന്ന പേരിൽ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് കാണികളുടെ മനസ്സ് നിറച്ചു.
ഖത്തറിലെ ബിസിനസ്സ് പ്രമുഖരിൽ ഒരാളായ അഷ്റഫ് സഫവാട്ടർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് ഖത്തർ അഷ്റഫ് കൂട്ടായ്മ പ്രസിഡണ്ട് അഷ്റഫ് മൊയ്ദു അദ്ധ്യക്ഷതവഹിക്കുകയും സെക്രട്ടറി അഷ്റഫ് മമ്പാട് സ്വാഗതമരുളുകയും ചെയ്തു. മുഖ്യരക്ഷാധികാരി അഷ്റഫ് അമ്പലത്ത്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ അഷറഫ് ഉസ്മാൻ, അഷ്റഫ് വെൽകെയർ, അഷ്റഫ് ഗ്രാൻ്റ്മാൾ, അഷ്റഫ് ഇന്ത്യൻ സൂപ്പർ മാർക്കറ്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു .
പ്രശസ്ത പണ്ഡിതനും സൂഫീഗായകനുമായ ഉസ്താദ് അഷ്‌റഫ് പലപ്പെട്ടി അവതരിപ്പിച്ച ഹൃദ്യമായ സൂഫി സംഗീതം സദസ്സിനെ ആത്മീയമായ അനുഭൂതി പകർന്നു. വേറിട്ട ശബ്ദവും ശൈലിയും കൊണ്ട് ശ്രദ്ധേയനായ നാച്ചു കാലിക്കറ്റ് അവതരിപ്പിച്ച ഗാനങ്ങൾ കാണികളെ ആവേശത്തിലാഴ്ത്തി.
മലബാറിന്റെ തനത് കലാരൂപമായ ഒപ്പനയും മറ്റ് വിവിധ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഖത്തറിൻ്റെ വാനമ്പാടി ഹിബ ഫാത്തിമയും ബാലഗായകൻ ജാസിൻ അഷറും കാണികളെ ആനന്ദനൃത്തമാടിച്ചു.
ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ അഷ്റഫ് ചെമ്മാപ്പിള്ളി,
അഷ്റഫ് ഗ്യാലക്സി, അഷ്റഫ് നാട്ടിക, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ചിന്നക്കൽ, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് ഓമശ്ശേരി, അഷ്റഫ് ലുലു, അഷ്റഫ് KMA, അഷ്റഫ് ഫാർമ്മസി, അഷ്റഫ് KH, അഷ്റഫ് തിരുവള്ളൂർ, അഷ്റഫ് തുറയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
വൈസ് പ്രസിഡണ്ട് അഷ്റഫ് ഹാപ്പി ബേബി നന്ദി പറഞ്ഞു.











