11:22am 12 November 2026
NEWS
അന്താരാഷ്ട്ര കുടിയേറ്റ നയങ്ങളിൽ മാതൃകയായി ഖത്തർ; പ്രവാസി തൊഴിലാളികൾക്കായി സമഗ്ര പരിഷ്കാരങ്ങൾ
10/05/2026  12:39 PM IST
nila
അന്താരാഷ്ട്ര കുടിയേറ്റ നയങ്ങളിൽ മാതൃകയായി ഖത്തർ; പ്രവാസി തൊഴിലാളികൾക്കായി സമഗ്ര പരിഷ്കാരങ്ങൾ

ദോഹ/​ന്യൂയോർക്ക്: സുരക്ഷിതവും സുതാര്യവുമായ കുടിയേറ്റ ഭരണനിർവഹണത്തിന് മൂന്ന് പ്രധാന മേഖലകളിൽ ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് ഖത്തർ. ന്യൂയോർക്കിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ മൈഗ്രേഷൻ റിവ്യൂ ഫോറത്തിൽ സംസാരിക്കവെയാണ് ഖത്തർ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ നജ്‌വ ബിൻത് അബ്ദുറഹ്മാൻ അൽ താനി ഖത്തറിന്റെ നയം വ്യക്തമാക്കിയത്.
​തൊഴിൽ മേഖലയിൽ ഖത്തർ നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ലോകത്തെ 110-ലധികം രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളെ സ്വാധീനിക്കുന്ന രീതിയിൽ ഒരു 'ഗ്ലോബൽ റെഫറൻസ്' ആയി ഖത്തർ മാറിയെന്നും അവർ ചൂണ്ടിക്കാട്ടി.കുടിയേറ്റത്തെ കേവലം ഒരു പ്രതിഭാസമായി കാണാതെ, കൃത്യമായ നയരൂപീകരണത്തിലൂടെ ഔദ്യോഗിക പന്ഥാവുകൾ വിപുലീകരിക്കണം.റിക്രൂട്ട്‌മെന്റ് മുതൽ മടക്കയാത്ര വരെ തൊഴിലാളികൾക്ക് സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കണം. ഇതിനായി തൊഴിൽ-താമസ നിയമങ്ങൾ ഏകോപിപ്പിക്കുകയും മനുഷ്യക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം.കുടിയേറ്റ നയങ്ങളിലെ പുരോഗതി വിലയിരുത്താൻ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച സൂചികകൾ നടപ്പിലാക്കണം.രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയ പരിഷ്കാരങ്ങൾ ഖത്തർ ഫോറത്തിൽ അക്കമിട്ട് നിരത്തി.തൊഴിലാളികൾക്ക് ജോലി മാറാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കി.മേഖലയിൽ ആദ്യമായി വിവേചനരഹിതമായ കുറഞ്ഞ വേതന നിയമം നടപ്പിലാക്കി.സ്വന്തം രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നതിന് മുൻപുതന്നെ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വിദേശ രാജ്യങ്ങളിൽ വിസ സെന്ററുകൾ സ്ഥാപിച്ചു.തൊഴിൽ പരാതികൾ പരിഹരിക്കാൻ നൂതനമായ സംവിധാനങ്ങളും നീതിപീഠങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യങ്ങളും ഒരുക്കി.
​പരിഷ്കാരങ്ങൾ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, അവ നിയമപരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ നജ്‌വ വ്യക്തമാക്കി. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഒരു രാജ്യത്തിന്റെ സാമൂഹിക സ്ഥിരതയ്ക്കും സാമ്പത്തിക മത്സരക്ഷമതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഐ.എൽ.ഒ (ILO), ഐ.ഒ.എം (IOM) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായി ചേർന്നുള്ള സഹകരണം ഖത്തർ തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img