NEWS
ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഖത്തർ
21/08/2026 04:10 PM IST
nila

ദോഹ:ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവർത്തകർ ഏറ്റവും പ്രയാസമേറിയതും അപകടകരവുമായ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും ജനങ്ങളുടെ ദുരിതങ്ങൾ അകറ്റാനും പരിശ്രമിക്കുമ്പോൾ, പ്രകൃതിദുരന്തങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അടിയന്തര സാഹചര്യങ്ങളോട് പ്രതികരിച്ച് ഖത്തർ തങ്ങളുടെ അന്താരാഷ്ട്ര മാനുഷിക സേവനങ്ങൾ തുടരുകയാണ്.
ഓഗസ്റ്റ് 19-ന് ആചരിച്ച ലോക ജീവകാരുണ്യ ദിനത്തിൽ (World Humanitarian Day), പ്രതിസന്ധികളിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനുള്ള പ്രവർത്തനം ഖത്തർ എടുത്തുപറയുകയും അന്താരാഷ്ട്ര സഹകരണത്തോടും സഹജീവി സ്നേഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തി രാജ്യങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്ന മാനുഷിക നയതന്ത്രമാണ് ഖത്തർ സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











