
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി രാജ്യവ്യാപകമായി പാർക്ക് വികസന പദ്ധതി വേഗത്തിലാക്കുകയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പഴയ ദോഹ സൂയുടെ പുനർവികസനവും അൽ ഖോറിലെ പാണ്ടാ ഹൗസിന് സമീപം പുതിയ സഫാരി പ്രോജക്ടും പദ്ധതിയിലുണ്ടെന്ന്
പബ്ലിക് പാർക്സ് ഡിപാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.
അടുത്ത 7 മുതൽ 10 ദിവസത്തിനകം അൽ തുമാമയിലും അൽ മിയാറാദിലും രണ്ട് പുതിയ പാർക്കുകൾ തുറക്കും. തുടർന്ന് അൽ വക്രയിൽ മൂന്ന് പാർക്കുകളും അൽ സൈലിയയിൽ ഒന്ന് ഉൾപ്പെടെ അഞ്ച് പാർക്കുകൾ ഉടൻ ഉദ്ഘാടനം ചെയ്യും. കൂടാതെ അഞ്ച് പാർക്കുകൾ ഇപ്പോൾ നിർമ്മാണത്തിലുമാണ്.
ദീർഘകാല പദ്ധതിയിൽ രാജ്യത്ത് ഏകദേശം 20 പുതിയ പാർക്കുകൾ കൂടി നിർമ്മിക്കും. പുതിയ ഹൗസിംഗ് ഏരിയകളിൽ 3,000–4,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചെറിയ നെയ്ബർഹുഡ് പാർക്കുകൾ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റൗദത് അൽ ഹമാമ, ഉം അൽ സനീം, റൗദത് അൽ ഖയിൽ തുടങ്ങിയ വലിയ പാർക്കുകളും നവീകരിച്ച ദാൽ അൽ ഹമാം പാർക്കും ജനവിമർശനം വർധിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഹരിത മേഖലകൾ താപനില കുറയ്ക്കുകയും മലിനീകരണം കുറയ്ക്കുകയും മനഃശാന്തിയിലും നല്ലതായെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ ഓരോ പ്രദേശവും നന്നായി രൂപകൽപ്പന ചെയ്ത പാർക്കുകൾ ലഭ്യമാക്കുക എന്നത് പ്രധാന ലക്ഷ്യമാണെന്നും അധികൃതർ ഉറപ്പു നൽകി.










