
ദോഹ: ഖത്തറും യുഎസും
സുരക്ഷാ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ
ഒപ്പുവച്ചു.അമേരിക്ക സന്ദർശിക്കുന്ന ഖത്തർ
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ-താനി, അമേരിക്കൻ ഐക്യനാടുകളുടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോമുമായിനടത്തിയ കൂടിക്കാഴ്ചയിലാണ്
സുരക്ഷാ സഹകരണത്തിനുള്ള ധാരണാപത്രത്തിൽഒപ്പുവച്ചത്.2026 ലെ ഫിഫ ലോകകപ്പ് സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിൽ ഒപ്പുവച്ചു.
സുരക്ഷാ മേഖലകളിൽ, പ്രത്യേകിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വൈദഗ്ധ്യ കൈമാറ്റവും സുരക്ഷാ ഏകോപനവുമായി ബന്ധപ്പെട്ട മേഖലകളിൽ, ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.











