10:41pm 12 November 2026
NEWS
ഖത്തറും യുക്രെയ്നും തമ്മിൽ പ്രതിരോധ സഹകരണ കരാർ ഒപ്പുവെച്ചു; മിസൈൽ പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും സംയുക്ത നീക്കം
28/03/2026  09:05 PM IST
nila
ഖത്തറും യുക്രെയ്നും തമ്മിൽ പ്രതിരോധ സഹകരണ കരാർ ഒപ്പുവെച്ചു; മിസൈൽ പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും സംയുക്ത നീക്കം

ദോഹ: ഖത്തറും യുക്രെയ്നും തമ്മിലുള്ള സൈനിക-പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽഥാനി, യുക്രെയ്ൻ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തം ഉമറോവ്, യുക്രെയ്ൻ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവ് എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
മിസൈലുകളെയും ഡ്രോണുകളെയും (Unmanned Aerial Systems) പ്രതിരോധിക്കുന്നതിനായുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും അനുഭവ സമ്പത്തും ഇരുരാജ്യങ്ങളും പരസ്പരം പങ്കുവെക്കും.
പ്രതിരോധ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.
സൈനിക മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി.
​ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും യുക്രെയ്ൻ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവുമാണ് കരാറിൽ ഒപ്പുവെച്ചത്. നിലവിലെ ആഗോള സാഹചര്യങ്ങളും പ്രാദേശിക സുരക്ഷാ വെല്ലുവിളികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു. ഖത്തർ സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും യുക്രെയ്ൻ പ്രതിനിധി സംഘവും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img