
ദോഹ: ഖത്തർ ചേംബർ ചെയർമാനും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഡെവലപ്‌മെന്റ് വൈസ് ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി, ഇസ്ലാമിക് ചേംബറും ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഡെവലപ്‌മെന്റിന്റെയും സഹകരണത്തോടെ മദീന ചേംബർ നടത്തിയ "ഇന്റർനാഷണൽ മൻഫാ ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സ് സെക്രട്ടറി ജനറൽ സാലിഹ് ബിൻ ഹമദ് അൽ ഷർഖിയും ഇസ്ലാമിക് ചേംബർ സെക്രട്ടറി ജനറൽ യൂസഫ് ഹസ്സൻ അൽ ഖലാവിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഉഭയകക്ഷി പങ്കാളിത്തംശക്തിപ്പെടുത്തുക, പരിപാടികൾ സംഘടിപ്പിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ജിസിസി രാജ്യങ്ങളിൽ നവീകരണവും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം.ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനിയാണ് ഫോറത്തിൽ പങ്കെടുത്തഖത്തർ ചേംബറിന്റെ പ്രതിനിധി സംഘത്തെ നയിച്ചത്.











