01:57pm 09 November 2026
NEWS
നയതന്ത്ര പരിശീലന രംഗത്ത് സഹകരണം ശക്തമാക്കാൻ ഖത്തറും സിറിയയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
12/07/2026  10:55 AM IST
NILA
നയതന്ത്ര പരിശീലന രംഗത്ത് സഹകരണം ശക്തമാക്കാൻ ഖത്തറും സിറിയയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

 

 

​ഡമാസ്കസ്: നയതന്ത്ര പഠന-പരിശീലന മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനായി ഖത്തറും സിറിയയും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയും സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ ഷൈബാനിയും തമ്മിൽ ഡമാസ്കസിൽ ശനിയാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. ഖത്തറിന് വേണ്ടി അൽ ഖുലൈഫിയും സിറിയക്ക് വേണ്ടി അസദ് അൽ ഷൈബാനിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
​കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും, പ്രത്യേകിച്ച് രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇതിന് പുറമെ പൊതുവായ താല്പര്യമുള്ള ഒട്ടനവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെട്ടു.
​കെമിക്കൽ ആയുധങ്ങളുമായി ബന്ധപ്പെട്ട ഫയലിൽ കൈവരിച്ച പുരോഗതിയും ഇരുരാജ്യങ്ങളും വിലയിരുത്തി. കെമിക്കൽ ആയുധ നിരോധന സംഘടനയുമായുള്ള (OPCW) സഹകരണം മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ബാധ്യതകൾ നടപ്പിലാക്കുന്നതിനും ഖത്തറും സിറിയയും തമ്മിലുള്ള നിലവിലെ പങ്കാളിത്തം വലിയ പിന്തുണ നൽകുന്നതായി ഇരുപക്ഷവും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img