NEWS
കാർഷിക മേഖലയിൽ സഹകരണം ശക്തമാക്കാൻ ഖത്തറും റഷ്യയും; ദോഹയിൽ മന്ത്രിതല കൂടിക്കാഴ്ച
24/02/2026 10:23 PM IST
nila

ദോഹ: ഖത്തറും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും കൃഷി മന്ത്രിമാർ ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യയും റഷ്യൻ ഫെഡറേഷൻ കൃഷി മന്ത്രി ഓക്സാന ലുട്ടുമാണ് ചർച്ച നടത്തിയത്.
പ്രധാനമായും കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത്. ഭക്ഷ്യസുരക്ഷാ രംഗത്ത് പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും കാർഷിക സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ചയിൽ വിഷയമായി. ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള പൊതുവായ വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











