09:11am 09 November 2026
NEWS
ഖത്തറും പോർച്ചുഗലും തമ്മിൽ സാമ്പത്തിക സഹകരണം ശക്തമാക്കുന്നു; ഖത്തർ ചേമ്പറും പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
26/07/2026  06:23 PM IST
nila
ഖത്തറും പോർച്ചുഗലും തമ്മിൽ സാമ്പത്തിക സഹകരണം ശക്തമാക്കുന്നു; ഖത്തർ ചേമ്പറും പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ദോഹ: ഖത്തറും പോർച്ചുഗലും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ചേമ്പറും പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷനും (AIP-CCI) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് വികസനം, പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, കമ്പനികളുടെ ശാഖകൾ ആരംഭിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കരാർ.
​വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ ഖത്തർ ചേംബർ ആക്ടിംഗ് ജനറൽ മാനേജർ അലി ബു ഷെർബാക് അൽ മൻസൂരിയും, പോർച്ചുഗീസ് ഇൻഡസ്ട്രിയൽ അസോസിയേഷൻ ഡയറക്ടർ ഫിലോമിന പിന പെരസും കരാറിൽ ഒപ്പുവെച്ചു.പുതിയ അന്താരാഷ്ട്ര ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി വിപണി ഗവേഷണം, കൺസൾട്ടൻസി സേവനങ്ങൾ, സാങ്കേതിക വിജ്ഞാന കൈമാറ്റം എന്നിവയിൽ ഇരു സ്ഥാപനങ്ങളും സഹകരിക്കും.ഇരു രാജ്യങ്ങളിലെയും വ്യവസായ സംരംഭകർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി വ്യാപാര പ്രതിനിധി സംഘങ്ങളുടെ (Trade delegations) സന്ദർശനം പ്രോത്സാഹിപ്പിക്കും.ഖത്തറിലെയും പോർച്ചുഗലിലെയും സ്വകാര്യ മേഖലകൾക്ക് സംയുക്ത സംരംഭങ്ങളും (Joint ventures) പുതിയ പങ്കാളിത്തങ്ങളും ആരംഭിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം കരാറിലൂടെ ഉറപ്പാക്കും.
​ഖത്തറും പോർച്ചുഗലും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ ധാരണാപത്രം നിർണായക പങ്ക് വഹിക്കുമെന്ന് അലി ബു ഷെർബാക് അൽ മൻസൂരി അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ ഖത്തറിൽ നിന്നുള്ള വ്യവസായികളുടെ സംഘം പോർച്ചുഗൽ സന്ദർശിക്കുമെന്നും വ്യവസായ മേഖലയിലടക്കം കൂടുതൽ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനാകുമെന്നും ഫിലോമിന പിന പെരസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img