09:31pm 03 September 2026
NEWS
ഖത്തറും  ഹോണ്ടുറാസും 
വ്യോമയാനസഹകരണകരാറിൽ ഒപ്പുവച്ചു

13/01/2025  10:56 PM IST
ഖത്തറും  ഹോണ്ടുറാസും   വ്യോമയാനസഹകരണകരാറിൽ ഒപ്പുവച്ചു

 ദോഹ: വ്യോമയാന സഹകരണം വർദ്ധിപ്പിക്കാൻ ഖത്തർ, ഹോണ്ടുറാസ് ധാരണപത്രത്തിൽ ഒപ്പുവച്ചു.ഇരു രാജ്യങ്ങളും സിവിൽ ഏവിയേഷനിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവമെച്ചപ്പെടുത്തുന്നതിനുള്ളവഴികളെക്കുറിച്ചുമുള്ള  ചർച്ചയ്ക്ക്ശേ ഷമാണ്ധാരണാപത്രത്തിൽ   ഒപ്പുവെച്ചത്. ഖത്തറും ഹോണ്ടുറാസും  പ്രാഥമിക ഓപ്പൺ സ്കൈസ് എയർ സർവീസസ് കരാറിലും യാത്രാ, ചരക്ക് വിമാന സർവീസുകളെക്കുറിച്ചും ഒപ്പുവച്ച  ധാരണാപത്രം  ഇരു രാജ്യങ്ങളുടെയും വ്യോമയാന പങ്കാളിത്തത്തെ ശക്തിപ്പെടുത്തും. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനേജിംഗ് ചുമതലയുള്ള മുഹമ്മദ് അൽ ഹജ്‌രിയും ഹോണ്ടുറാസ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ജെറാർഡോ ഗബ്രിയേൽ റിവേര ഗുയിഫാരോയും ചേർന്നാണ്ഞായറാഴ്ച ദോഹയിൽ നടന്ന ചടങ്ങിൽ  ധാരണാപത്രത്തിൽ  ഒപ്പുവച്ചത് . കൂടുതൽ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തുന്നതിനായി ദേശീയ വിമാനക്കമ്പനിയുടെ ലക്ഷ്യസ്ഥാന ശൃംഖല വികസിപ്പിക്കാനും കഴിയുമെന്ന് ഖത്തർ  ന്യൂസ് ഏജൻസി (ക്യുഎൻഎ) റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img