NEWS
സുരക്ഷാ മേഖലയിൽ സഹകരണം ശക്തമാക്കാൻ ഖത്തറും ഫ്രാൻസും; ആഭ്യന്തര മന്ത്രിമാർ പാരിസിൽ കൂടിക്കാഴ്ച നടത്തി
29/08/2026 10:37 AM IST
nila

പാരിസ്: ഖത്തറും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സുരക്ഷാ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ധാരണ. ഖത്തർ ആഭ്യന്തര മന്ത്രിയും ലേഖ്‌വിയ (Lekhwiya) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ്റ് നൂനെസുമായി (Laurent Nuñez) പാരിസിൽ കൂടിക്കാഴ്ച നടത്തി.
ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധവും സുരക്ഷാ മേഖലയിലെ പങ്കാളിത്തവും വിലയിരുത്തി. സുരക്ഷാ ഉഭയകക്ഷി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും പരസ്പര പങ്കാളിത്തം ശക്തമാക്കുന്നതിനുമുള്ള വഴികളാണ് പ്രധാനമായും ചർച്ചയായത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










