12:23pm 13 November 2026
NEWS
സൊമാലിലാൻഡിൽ ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ചതിനെതിരെ ഖത്തറും 15 അറബ്-ഇസ്‌ലാമിക രാജ്യങ്ങളും രംഗത്ത്
19/04/2026  01:00 PM IST
nila
സൊമാലിലാൻഡിൽ ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ചതിനെതിരെ ഖത്തറും 15 അറബ്-ഇസ്‌ലാമിക രാജ്യങ്ങളും രംഗത്ത്

 

 

​ദോഹ: സൊമാലിയയുടെ ഭാഗമായ 'സൊമാലിലാൻഡിൽ' ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ നിയമിച്ച നടപടിയെ ഖത്തർ ഉൾപ്പെടെയുള്ള 15 അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ശക്തമായി അപലപിച്ചു. സൊമാലിയയുടെ പരമാധികാരത്തിനും ഐക്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
​ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ഈജിപ്ത്, സൊമാലിയ, സുഡാൻ, ലിബിയ, ബംഗ്ലാദേശ്, അൾജീരിയ, പലസ്തീൻ, തുർക്കി, ഇന്തോനേഷ്യ, പാകിസ്ഥാൻ, മൗറിട്ടേനിയ, ജോർദാൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പ്രതിഷേധം അറിയിച്ചത്.
ഒരു രാജ്യത്തിന്റെ ഐക്യത്തെയോ പരമാധികാരത്തെയോ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഏകപക്ഷീയമായ എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി മന്ത്രിമാർ വ്യക്തമാക്കി.
സൊമാലിയയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും തങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു. സൊമാലിയൻ ജനതയുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഏക നിയമപരമായ രൂപം സൊമാലിയൻ ഔദ്യോഗിക സ്ഥാപനങ്ങളാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ആഫ്രിക്കൻ യൂണിയൻ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.
ഹോൺ ഓഫ് ആഫ്രിക്ക മേഖലയുടെ സ്ഥിരതയെ തകർക്കുന്ന അപകടകരമായ കീഴ്വഴക്കമാണിതെന്നും ഇത് പ്രാദേശിക സമാധാനത്തെയും സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img