NEWS
വേതന സംരക്ഷണ സംവിധാനത്തിൽ ഭേദഗതിയുമായി ഖത്തർ; ശമ്പള വിതരണം കൂടുതൽ കർശനമാക്കി തൊഴിൽ മന്ത്രാലയം
09/09/2026 08:11 PM IST
nila

ദോഹ: രാജ്യത്തെ തൊഴിലാളികളുടെ വേതനം കൃത്യമായും സുരക്ഷിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വേതന സംരക്ഷണ സംവിധാനത്തിന്റെ (WPS) ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും സമയബന്ധിതമായി ശമ്പളം നൽകുന്നത് ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ തീരുമാനങ്ങൾ.
നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് പതിപ്പ് 15-ലാണ് തൊഴിൽ മന്ത്രിയുടെ 2026-ലെ 50-ാം നമ്പർ തീരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം, തൊഴിലാളികളുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട 2015-ലെ നാലാം നമ്പർ തീരുമാനത്തിലെ ചില പ്രധാന വ്യവസ്ഥകളിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










