
ദോഹ: വ്യോമഗതാഗത തടസ്സങ്ങളെത്തുടർന്ന് ബുദ്ധിമുട്ടുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഖത്തർ എയർവേയ്‌സ് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ താൽക്കാലിക അനുമതി പ്രകാരം, തിരഞ്ഞെടുത്ത റൂട്ടുകളിലേക്കാണ് വരും ദിവസങ്ങളിൽ വിമാനങ്ങൾ പറക്കുക.
ഇത് ഷെഡ്യൂൾ ചെയ്ത വാണിജ്യ സർവീസുകളുടെ പുനരാരംഭമല്ലെന്നും, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാനുള്ള പരിമിതമായ നീക്കമാണെന്നും എയർലൈൻ വ്യക്തമാക്കി. ടിക്കറ്റില്ലാതെ ആരും വിമാനത്താവളത്തിൽ എത്തരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.മാർച്ച് 13: കൊച്ചി (Kochi)
മാർച്ച് 14: മുംബൈ (Mumbai)
മാർച്ച് 15: ഡൽഹി (Delhi)
മാർച്ച് 16: കൊച്ചി, മുംബൈ എന്നീ വിമാനങ്ങൾ ദോഹയിൽ നിന്നും മാർച്ച് 14: കൊച്ചി
മാർച്ച് 15: മുംബൈ
മാർച്ച് 16: ഡൽഹി
മാർച്ച് 17: കൊച്ചി, മുംബൈ എന്നീ വിമാനങ്ങൾ ദോഹയിലേക്കും സർവീസ് നടത്തും.











