NEWS
വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ എയർവേസ്
11/08/2026 11:32 AM IST
nila

ദോഹ: ഖത്തർ എയർവേസിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിച്ച് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയോ നേരിട്ടുള്ള മെസ്സേജുകൾ (DM) വഴിയോ പാസ്‌വേഡുകൾ, വൺ-ടൈം പാസ്‌വേഡുകൾ (OTP), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവ ഉപഭോക്താക്കളോട് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി.
ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, വെരിഫൈ ചെയ്ത ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ എന്നിവ വഴി മാത്രം വിവരങ്ങൾ തേടാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും കമ്പനി യാത്രക്കാരോട് അഭ്യർത്ഥിച്ചു. വ്യാജ അക്കൗണ്ടുകളും സന്ദേശങ്ങളും ഉപയോഗിച്ച് ആളുകളെ ലക്ഷ്യമിടുന്ന ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











