06:40am 06 November 2026
NEWS
റെഡ് സീയിലേക്ക് ചിറക് വിരിക്കാൻ ഖത്തർ എയർവേയ്‌സ്
05/09/2025  11:37 AM IST
nila
റെഡ് സീയിലേക്ക്  ചിറക് വിരിക്കാൻ ഖത്തർ എയർവേയ്‌സ്

ദോഹ: ഒക്ടോബർ 21 മുതൽ സൗദി അറേബ്യയിലെ റെഡ് സീയിൽ നിന്ന് ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു.
ആഗോള യാത്രക്കാർ ആവശ്യപ്പെടുന്ന വൈവിധ്യമാർന്ന ലക്ഷ്യസ്ഥാനങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തിന്റെ മറ്റൊരു ഉദാഹരണമാണ്
തങ്ങളുടെ ആഗോള ശൃംഖലയിലേക്ക്റെഡ് സീ റൂട്ട് ചേർത്തതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു.റെഡ് സീയെ ഒരു പ്രമുഖ ആഡംബര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഖത്തർ എയർവേയ്‌സുമായുള്ള ഈ പുതിയ വിമാന സർവീസുകളെന്ന് റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സിഇഒ ജോൺ പഗാനോ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img