08:31am 26 April 2026
NEWS
കോഴിക്കോട്ടേക്ക് പറക്കാൻ ഖത്തർ എയർവേയ്‌സ്; മെയ് മുതൽ ജൂൺ പകുതി വരെയുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു
25/04/2026  07:08 PM IST
nila
കോഴിക്കോട്ടേക്ക് പറക്കാൻ ഖത്തർ എയർവേയ്‌സ്; മെയ് മുതൽ ജൂൺ പകുതി വരെയുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു

ദോഹ: പ്രവാസി മലയാളികൾക്ക് ആശ്വാസമായി ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള (CCJ) വിമാന സർവീസുകൾ സജീവമാക്കുന്നു. മെയ് 1മുതൽ ജൂൺ 15 വരെയുള്ള വിമാനങ്ങളുടെ സമയക്രമം എയർലൈൻ ഔദ്യോഗികമായി പുറത്തുവിട്ടു. മെയ് പകുതിയോടെ ലോകമെമ്പാടുമുള്ള 120-ലധികം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ പുനഃസ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റ് വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ അവസാന വാരത്തിലും ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾക്ക് ഏകദേശം 2050 മുതൽ 2830 ഖത്തർ റിയാൽ വരെയാണ് നിലവിലെ നിരക്ക്.ജൂലൈ മാസത്തിൽ 2200 റിയാൽ മുതലും ഓഗസ്റ്റിൽ 2350 റിയാൽ മുതലും ടിക്കറ്റുകൾ ലഭ്യമാണ്.2026 ഫെബ്രുവരി 28-നും ജൂൺ 15-നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒക്ടോബർ 31 വരെ യാത്രകളിൽ മാറ്റം വരുത്താനുള്ള ഫ്ലെക്സിബിൾ റീബുക്കിംഗ് സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.നിയന്ത്രണങ്ങൾക്ക് ശേഷം സർവീസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിനാൽ, യാത്രയ്ക്ക് മുൻപായി ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ വഴി പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. വേനൽക്കാല അവധി കണക്കിലെടുത്ത് വരും മാസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img