
ദോഹ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ അവാർഡ് ചടങ്ങിൽ ഖത്തറിന്റെ സാന്നിധ്യം. ഖത്തർ എയർവേയ്‌സ് ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരമായ ബാലൺ ഡി’ഓർ (Ballon d’Or) ചടങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസന്റിംഗ് പാർട്ണറായി മാറി. സെപ്റ്റംബർ 22-ന് ഫ്രാൻസിലെ പാരീസിലെ Théâtre du Châtelet-ൽ നടക്കുന്ന 69-ാമത് ബാലൺ ഡി’ഓർ ചടങ്ങിലാണ് ഈ ചരിത്ര നാഴികക്കല്ല് കുറിക്കുന്നത്.
ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങളെ ആദരിക്കുന്നപുരസ്കാരമായ ബാലൺ ഡി’ഓറിന്റെ ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു എയർലൈൻ പ്രസന്റിംഗ് പാർട്ണറാകുന്നത്.
ഫുട്ബോൾ ലോകത്തെ പ്രചോദിപ്പിക്കുന്ന ഇതിഹാസങ്ങളെ ആഘോഷിക്കുന്ന ഈ മഹാമേളയുടെ പ്രസന്റിംഗ് പാർട്ണറായി മാറാൻ കഴിഞ്ഞത് വലിയ അഭിമാനമാണ്. ലോകത്തിലെ മികച്ച എയർലൈൻ, ലോകത്തിലെ മികച്ച ഫുട്ബോൾ താരങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത്, എല്ലാ രംഗങ്ങളിലും മികച്ചത് ആയിരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞയെ ശക്തിപ്പെടുത്തുന്ന
“ലോകത്തെ ഒരുമിപ്പിക്കുന്ന സ്വപ്നപാതയെന്ന്
ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു
“ബാലൺ ഡി’ഓർ ഒരു പുരസ്കാരംമാത്രമല്ല, ഫുട്ബോളിന്റെ ചരിത്രം നിർവ്വചിക്കുന്ന പ്രതിഭകളുടെ ആഘോഷമാണ്. ഖത്തർ എയർവേയ്‌സിന്റെ പങ്കാളിത്തം ഈ മഹോത്സവത്തിന് ആഗോള ഐക്യത്തിന്റെ ശക്തി നൽകുന്നതായി
യൂഫാ പ്രസിഡന്റ് അലെക്സാണ്ടർ സെഫറിൻ പറഞ്ഞു.











