NEWS
ഖത്തർ എയർവേയ്‌സ് ദോഹ-റിയാദ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
10/10/2026 12:24 PM IST
nila

ദോഹ:പ്രവർത്തനപരമായ കാരണങ്ങളാൽ ദോഹയ്ക്കും റിയാദിനുമിടയിലുള്ള നിരവധി വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.ഇന്നലെ ഏതാനും വിമാനങ്ങൾ നിർത്തലാക്കിയതിന് പിന്നാലെ ഇന്ന് (ശനി )
QR1170 / QR1171
QR1240 / QR1241
QR1238 / QR1239
QR1164 / QR1165 എന്നീ സർവീസുകൾകൂടി നിലവിലെ സാഹചര്യത്തിൽ റദ്ദ്ചെയ്തിട്ടുണ്ട്.
യാത്രക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ കൃത്യസമയത്ത് പരിശോധിക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് എയർവേയ്‌സുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











