03:13am 12 October 2026
NEWS
ഖത്തർ എയർവേയ്‌സ് ദോഹ-റിയാദ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു
10/10/2026  12:24 PM IST
nila
ഖത്തർ എയർവേയ്‌സ് ദോഹ-റിയാദ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

 

​ദോഹ:പ്രവർത്തനപരമായ കാരണങ്ങളാൽ ദോഹയ്ക്കും റിയാദിനുമിടയിലുള്ള നിരവധി വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. ഒക്ടോബർ 9, 10 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്.
​യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും മുൻഗണന നൽകുന്നതെന്ന് ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.ഇന്നലെ  ഏതാനും വിമാനങ്ങൾ നിർത്തലാക്കിയതിന് പിന്നാലെ ഇന്ന് (ശനി )
QR1170 / QR1171
​QR1240 / QR1241
​QR1238 / QR1239
​QR1164 / QR1165 എന്നീ സർവീസുകൾകൂടി നിലവിലെ സാഹചര്യത്തിൽ റദ്ദ്ചെയ്തിട്ടുണ്ട്.
​യാത്രക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ കൃത്യസമയത്ത് പരിശോധിക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് എയർവേയ്‌സുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img