06:22pm 21 August 2026
NEWS
150 വലിയ വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈഫൈ; വ്യോമയാന രംഗത്ത് ചരിത്രനേട്ടവുമായി ഖത്തർ എയർവേസ്
21/08/2026  04:20 PM IST
nila
150 വലിയ വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈഫൈ; വ്യോമയാന രംഗത്ത് ചരിത്രനേട്ടവുമായി ഖത്തർ എയർവേസ്

​ദോഹ: തങ്ങളുടെ 150 വൈഡ് ബോഡി (വലിയ) വിമാനങ്ങളിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്ക്' (Starlink) ലഭ്യമാക്കിയതായി ഖത്തർ എയർവേസ് പ്രഖ്യാപിച്ചു. ബോയിംഗ് 787-9 വിമാനങ്ങളിലടക്കം ഈ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
​ലോകത്ത് ആദ്യമായി ബോയിംഗ് 787-9 വിമാനത്തിൽ സ്റ്റാർലിങ്ക് വൈഫൈ ലഭ്യമാക്കുന്ന വിമാനക്കമ്പനിയെന്ന നേട്ടവും ഖത്തർ എയർവേസ് സ്വന്തമാക്കി. വെറും ഏഴ് മാസത്തിനുള്ളിലാണ് ബോയിംഗ് 787-8 വിമാനങ്ങളിൽ ഈ പ്രവർത്തനം പൂർത്തിയാക്കിയത്. നേരത്തെ ബോയിംഗ് 777 വിമാനങ്ങളിൽ ഒൻപത് മാസം കൊണ്ടും എയർബസ് A350 വിമാനങ്ങളിൽ എട്ട് മാസം കൊണ്ടും സ്റ്റാർലിങ്ക് സജ്ജീകരിച്ച് കമ്പനി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.സ്റ്റാർലിങ്ക് സൗകര്യമുള്ള 323 വിമാനങ്ങളാണ് ദിനംപ്രതി ഖത്തർ എയർവേസ് സർവീസ് നടത്തുന്നത്.ആകാശത്ത് 35,000 അടി ഉയരത്തിലും സെക്കൻഡിൽ 500 എം.ബി.പി.എസ് (500 Mbps) വരെ വേഗത പ്രയാസമില്ലാതെ ലഭിക്കും.2024 ഒക്ടോബറിൽ സേവനം ആരംഭിച്ചതിന് ശേഷം ഇതുവരെ 86,000-ത്തിലധികം സർവീസുകളിലായി 2.3 കോടിയിലധികം യാത്രക്കാർ ഈ വൈഫൈ സൗകര്യം ഉപയോഗിച്ചു.
​തങ്ങളുടെ ലക്ഷ്യത്തിന്റെ 83 ശതമാനത്തിലധികം അതിവേഗം പൂർത്തിയാക്കിക്കൊണ്ട്, വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാർലിങ്ക് സേവന ശൃംഖലയായി ഖത്തർ എയർവേസ് മുന്നേറുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img