
ദോഹ: ലോകത്തിലെ മികച്ച എയർലൈൻ (Skytrax 2025) ആയി തിരഞ്ഞെടുത്ത ഖത്തർ എയർവേയ്‌സ്, LEVEL എന്നും Aer Lingus എന്നും പുതിയ കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ചു. ഇതോടെ യാത്രക്കാർക്ക് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, അമേരിക്കാസ് മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും.“ഖത്തർ എയർവേയ്‌സുമായുള്ള സഹകരണം വീണ്ടും ശക്തിപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്. ബാഴ്‌സലോണയുടെ ദീർഘദൂര വിമാന കണക്റ്റിവിറ്റിക്ക് ഇതിലൂടെ പുതിയ സാധ്യതകൾ തുറക്കുന്നതായി
ഖത്തർഎയർവേയ്‌സിന്റെ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ തോമസ് സ്കോൾസ് പറഞ്ഞു
IAG ഗ്രൂപ്പിലെ എല്ലാ എയർലൈൻസുകളുമായും (British Airways, Iberia, Vueling, LEVEL) ഖത്തർ എയർവേയ്‌സ് ഇപ്പോൾ കോഡ്‌ഷെയർ കരാർ പുലർത്തും.
Privilege Club അംഗങ്ങൾക്ക് പുതിയ കോഡ്‌ഷെയർ സർവീസുകളിൽ Avios പോയിന്റ് സമ്പാദിക്കാനും അത് യാത്രക്കും ലൈഫ്‌സ്റ്റൈൽ റിവാർഡ്സിനും ഉപയോഗിക്കാനും സൗകര്യമാകും.
170-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.











