NEWS
Gemini AI ഉപയോഗിച്ച് Qatar Airways പുതിയ വീഡിയോ ക്യാംപെയ്ൻ പുറത്തിറക്കി
21/11/2025 11:39 AM IST
NILA

ദോഹ:ഖത്തർ എയർവേയ്സ് ഗൂഗിളുമായി ചേർന്ന് Gemini-വീഡിയോ AI ഉപയോഗിച്ച് നിർമ്മിച്ച പരസ്യങ്ങൾ പുറത്തിറക്കി. നവംബർ 17-ന് നിർമ്മിച്ച ഈ ഫിലിംസ് ഇതിനകം Qatar Airways യൂട്യൂബ് ചാനലിൽ ലൈവായി. ഒരാഴ്ചക്കുള്ളിലുള്ള പ്രേക്ഷക പ്രതികരണത്തി ലൂടെ വിജയിയെ തിരഞ്ഞെടുക്കും.
ഉയർന്ന നിലവാരത്തിലുള്ള ദൃശ്യങ്ങൾ വേഗത്തിൽ സൃഷ്ടിക്കാൻ Gemini മോഡലുകൾ ഉപയോഗിച്ചെങ്കിലും, ഇത്ര വലിയ ഡിജിറ്റൽ പ്രോജക്റ്റ് സാധ്യമാക്കിയത് വിമാനങ്ങളിലെ Starlink ഹൈ-സ്പീഡ് കണക്റ്റിവിറ്റിയാണെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. Boeing 777, Airbus A350 വിമാനങ്ങളിൽ ലഭ്യമായ ഈ സേവനമില്ലാതെ ഇത്തരം നിർമ്മാണം സാങ്കേതികമായി അസാധ്യമായേനെന്നാണ് കമ്പനി വിലയിരുത്തിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










