
ദോഹ:അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് കനത്ത തിരിച്ചടി നേരിട്ട ഖത്തർ എയർവേയ്സ്, പ്രവർത്തനങ്ങളിൽ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തുന്നതായി പുതിയ നാവിഗേഷൻ ഡാറ്റ വ്യക്തമാക്കുന്നു.2026 മാർച്ച് 30-ന് ഖത്തർ എയർവേയ്സ് 172 വിമാന സർവീസുകൾ നടത്തി. ഇത് ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ ഏകദേശം 41% വർദ്ധനവാണ് കാണിക്കുന്നത്.മാർച്ചിലെ ആദ്യ വാരത്തിൽ സർവീസുകൾ ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലായിരുന്നു. മാർച്ച് 1-ന് 3 സർവീസുകളും മാർച്ച് 2-ന് വെറും 2 സർവീസുകളും മാത്രമാണ് നടന്നതെങ്കിൽ മാർച്ച് പകുതിയോടെ സർവീസുകളുടെ എണ്ണം ക്രമേണ വർദ്ധിക്കാൻ തുടങ്ങി. മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ഖത്തർ എയർവേയ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ സൂചനയാണിത്.യുദ്ധാരംഭത്തിൽ നേരിട്ട സ്തംഭനാവസ്ഥയിൽ നിന്ന് ഖത്തർ എയർവേയ്സ് അതിവേഗം കരകയറുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.











