02:10am 13 November 2026
NEWS
വ്യോമപാതയിൽ തടസ്സമെങ്കിലും അവശ്യസാധനങ്ങളെത്തിച്ച് ഖത്തർ എയർവേയ്‌സ്; 300 ടൺ ഉൽപ്പന്നങ്ങൾ രാജ്യത്തെത്തിച്ചു
14/03/2026  09:06 PM IST
nila
വ്യോമപാതയിൽ തടസ്സമെങ്കിലും അവശ്യസാധനങ്ങളെത്തിച്ച് ഖത്തർ എയർവേയ്‌സ്; 300 ടൺ ഉൽപ്പന്നങ്ങൾ രാജ്യത്തെത്തിച്ചു

ദോഹ: മേഖലയിൽ വ്യോമപാത അടച്ചിട്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ വിപണിയിൽ തടസ്സമില്ലാതെ അവശ്യസാധനങ്ങളെത്തിച്ച് ഖത്തർ എയർവേയ്‌സ്. മാർച്ച് ആദ്യവാരം മുതൽ ഇതുവരെ ഏകദേശം 300 ടണ്ണോളം അവശ്യസാധനങ്ങളാണ് ഖത്തർ എയർവേയ്‌സ് വഴി രാജ്യത്തെത്തിച്ചത്. മരുന്നുകൾ, ബേബി മിൽക്ക്, മാംസം, മത്സ്യം, പഴങ്ങൾ, പച്ചക്കറികൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് ഇതിൽ പ്രധാനം.ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ ആഗോള വിപണികളിൽ നിന്ന് പ്രതിദിനം 200 ടണ്ണിലധികം സുപ്രധാന ഇറക്കുമതികളാണ് ദോഹയിലേക്ക് എത്തിക്കുന്നത്.ഫെബ്രുവരി 28 മുതൽ ഖത്തറിന്റെ വ്യോമപാത അടച്ചിട്ടിരിക്കുകയാണെങ്കിലും, സിവിൽ ഏവിയേഷൻ അതോറിറ്റി അനുവദിച്ച പരിമിതവും സുരക്ഷിതവുമായ ആകാശപാതകളിലൂടെയാണ് കാർഗോ സർവീസുകൾ നടത്തുന്നത്.നിലവിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഖത്തർ എയർവേയ്‌സിന്റെ ബോയിംഗ് 777 ചരക്ക് വിമാനങ്ങളിൽ ഒരു ഭാഗം അവശ്യസാധന വിതരണത്തിനായി മാത്രമായി മാറ്റിയിട്ടുണ്ട്.
​പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകളിൽ ക്രമീകരണം വരുത്തി രാജ്യത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. വിതരണ ശൃംഖല മുടങ്ങാതെ കാക്കുന്നതിലൂടെ വ്യാപാരികൾക്കും വിതരണക്കാർക്കും വലിയ പിന്തുണയാണ് ദേശീയ വിമാനക്കമ്പനി നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img