04:41pm 05 October 2026
NEWS
ഖത്തർ എയർവേയ്‌സിന്റെ മികച്ച ഓഫർ: ഒക്ടോബർ 10 വരെ ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ
05/10/2026  03:19 PM IST
nila
ഖത്തർ എയർവേയ്‌സിന്റെ മികച്ച ഓഫർ: ഒക്ടോബർ 10 വരെ ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ

 


​ദോഹ:യാത്രക്കാർക്കായി മികച്ച ഓഫറുകളുമായി  ഖത്തർ എയർവേയ്‌സ്. അവിയോസ് (Avios) പോയിന്റുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഓഫർ പ്രകാരം 2026 ഒക്ടോബർ 10 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകളിൽ 2026 ഡിസംബർ 18 വരെ യാത്ര ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും.​ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്. പ്ലെഷർ ക്ലബ്ബ് അംഗങ്ങൾക്കായി നിരവധിയായ മറ്റ് ആനുകൂല്യങ്ങളും ഈ ഓഫറിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img