12:52am 02 November 2026
NEWS
ഖത്തർ എയർ വെയ്സ് 'കിടിലൻ' ഓഫറുകൾപ്രഖ്യാപിച്ചു
30/07/2025  01:27 PM IST
nila
ഖത്തർ എയർ വെയ്സ് കിടിലൻ ഓഫറുകൾപ്രഖ്യാപിച്ചു

ദോഹ: വേനൽ അവധിക്കാലയാത്രകൾക്ക് ഖത്തർഎയർവേയ്സ് ഓഫറുകൾ പ്രഖ്യാപിച്ചു.
 2025 ഓഗസ്റ്റ് 3 വരെ www.qatarairways.com വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ദോഹയിൽ നിന്നുള്ള സർവീസുകൾക്കാണ് ഇളവുകൾ ലഭിക്കുക..

 ഫസ്റ്റ് ക്ലാസിലെയും ബിസിനസ് ക്ലാസിലെയും ബുക്കിംഗുകൾക്ക് 20 ശതമാനം വരെയും ഇക്കോണമി ക്ലാസിൽ 25 ശതമാനം വരെയും ഓഫറുകൾ ലഭ്യമാകും.   പുതിയതായി പ്രിവിലേജ് ക്ലബ്ബിൽ അംഗമാകുമ്പോൾ 4,000 വരെ അധിക അവിയസ് പോയിന്റുകളും ലഭിക്കും.
 2026 ഫെബ്രുവരി 28 വരെ ഓഫറുകൾ പ്രയോജനപ്പെടുത്താം. 
തെരഞ്ഞെടുത്ത ചില തീയതികളിൽ ഓഫർ ബാധകമായിരിക്കില്ല. ദോഹയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഒക്ടോബർ 23 മുതൽ 25 വരെയും ഡിസംബർ 16 മുതൽ 21 വരെയും, ദോഹയിലേക്ക്  തിരിച്ചുവരുന്നവർക്ക് ഓഗസ്റ്റ് 17 മുതൽ 31 വരെയും, ഒക്ടോബർ 31 മുതൽ നവംബർ 1 വരെയും, ജനുവരി 2 മുതൽ 5 വരെയും ഇളവുകൾ ഉണ്ടാകില്ലെന്നും ഖത്തർ എയർ വെയ്സ് അറീയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img