
ദോഹ: വേനൽ അവധിക്കാലയാത്രകൾക്ക് ഖത്തർഎയർവേയ്സ് ഓഫറുകൾ പ്രഖ്യാപിച്ചു.
2025 ഓഗസ്റ്റ് 3 വരെ www.qatarairways.com വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫറുകൾ ലഭിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ദോഹയിൽ നിന്നുള്ള സർവീസുകൾക്കാണ് ഇളവുകൾ ലഭിക്കുക..
ഫസ്റ്റ് ക്ലാസിലെയും ബിസിനസ് ക്ലാസിലെയും ബുക്കിംഗുകൾക്ക് 20 ശതമാനം വരെയും ഇക്കോണമി ക്ലാസിൽ 25 ശതമാനം വരെയും ഓഫറുകൾ ലഭ്യമാകും. പുതിയതായി പ്രിവിലേജ് ക്ലബ്ബിൽ അംഗമാകുമ്പോൾ 4,000 വരെ അധിക അവിയസ് പോയിന്റുകളും ലഭിക്കും.
2026 ഫെബ്രുവരി 28 വരെ ഓഫറുകൾ പ്രയോജനപ്പെടുത്താം.
തെരഞ്ഞെടുത്ത ചില തീയതികളിൽ ഓഫർ ബാധകമായിരിക്കില്ല. ദോഹയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഒക്ടോബർ 23 മുതൽ 25 വരെയും ഡിസംബർ 16 മുതൽ 21 വരെയും, ദോഹയിലേക്ക് തിരിച്ചുവരുന്നവർക്ക് ഓഗസ്റ്റ് 17 മുതൽ 31 വരെയും, ഒക്ടോബർ 31 മുതൽ നവംബർ 1 വരെയും, ജനുവരി 2 മുതൽ 5 വരെയും ഇളവുകൾ ഉണ്ടാകില്ലെന്നും ഖത്തർ എയർ വെയ്സ് അറീയിച്ചു.











