
ദോഹ: കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് കൂടുതൽ സുഗമവും മികച്ചതുമായ യാത്രാനുഭവം നൽകുന്നതിനായി പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് 'യൂബർ ഫോർ ബിസിനസു'മായി (Uber for Business) പങ്കാളിത്തം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ബിസിനസ് യാത്രക്കാർക്ക് കരമാർഗ്ഗമുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കാനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.ഖത്തർ എയർവേയ്‌സിന്റെ 'ബിയോണ്ട് ബിസിനസ്' (Beyond Business) കോർപ്പറേറ്റ് ട്രാവൽ പ്രോഗ്രാം അംഗങ്ങൾക്ക് തങ്ങളുടെ 'ക്യൂറിവാർഡ്സ്' ഉപയോഗിച്ച് യൂബർ റൈഡ് വൗച്ചറുകൾ സ്വന്തമാക്കാം. ഇവ നേരിട്ട് യൂബർ വാലറ്റിലേക്ക് (Uber Wallet) ലഭിക്കും.യൂബർ ഫോർ ബിസിനസ്' ഡാഷ്‌ബോർഡ് വഴി കമ്പനികളുടെ ട്രാവൽ മാനേജർമാർക്ക് ജീവനക്കാരുടെ യാത്രാച്ചെലവുകൾ കൃത്യമായി നിരീക്ഷിക്കാനും നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും.വിമാന യാത്രയ്‌ക്കൊപ്പം തന്നെ കരമാർഗ്ഗമുള്ള യാത്രയും മുൻഗണനാ അടിസ്ഥാനത്തിൽ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഈ സഹകരണം സഹായിക്കും.










