NEWS
വ്യോമയാന മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഖത്തർ ഏറോനോട്ടിക്കൽ അക്കാദമി
12/04/2026 02:20 PM IST
nila

ദോഹ: വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ തിരക്ക് പരിഗണിച്ച് ഖത്തർ ഏറോനോട്ടിക്കൽ അക്കാദമി വിപുലീകരണത്തിനൊരുങ്ങുന്നു. പുതിയ സിമുലേറ്റർ കെട്ടിടങ്ങൾ, എഞ്ചിനീയറിംഗ് ഹാംഗറുകൾ, ദോഹ എയർപോർട്ടിൽ പ്രത്യേക ഓപ്പറേഷൻ യൂണിറ്റ് എന്നിവ സജ്ജമാക്കുമെന്ന് ഡയറക്ടർ ജനറൽ ഷെയ്ഖ് ജബർ ബിൻ ഹമദ് ആൽഥാനി അറിയിച്ചു.
നിലവിൽ അക്കാദമിയിലെ 60 ശതമാനത്തോളം വിദ്യാർത്ഥികൾ ഖത്തറികളാണ്. വിദേശ സർവകലാശാലകളുമായി സഹകരിച്ച് ഡിപ്ലോമ കോഴ്സുകൾ ബിരുദ നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്. പൈലറ്റ് ട്രെയിനിംഗിലും എയർ ട്രാഫിക് കൺട്രോളിലും ഖത്തറി യുവതികളുടെ പങ്കാളിത്തം വർദ്ധിച്ചുവരുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











