
ദോഹ:പത്തൊൻപതാമത് ഖത്തർ സയന്റിഫിക് എക്സലൻസ് അവാർഡ് ജേതാക്കളെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആദരിച്ചു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അമീർ
അവാർഡ് ജേതാക്കളെആദരിച്ചത്.
രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ യുവതലമുറയുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും അമീർ അഭിനന്ദിച്ചു. വിദ്യാഭ്യാസത്തിലും ശാസ്ത്ര ഗവേഷണത്തിലുമുള്ള നിക്ഷേപം രാജ്യത്തിന്റെ നോളജ് ഇക്കോണമി (Knowledge Economy) ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ സജീവമായി പങ്കുചേരാൻ അമീർ ജേതാക്കളെ ആഹ്വാനം ചെയ്തു.
അമീറിന്റെ ഈ അംഗീകാരം തങ്ങൾക്ക് വലിയ പ്രചോദനമാണെന്നും രാജ്യത്തെ സേവിക്കാൻ കൂടുതൽ ഊർജ്ജം നൽകുന്നതാണെന്നും ജേതാക്കൾ പ്രതികരിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.











