11:35pm 20 October 2026
NEWS
ആരോഗ്യരംഗത്തും വികസനസൂചികയിലും ഖത്തറിന് മുന്നേറ്റം: ഖത്തർ ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു
19/10/2026  04:41 PM IST
nila
ആരോഗ്യരംഗത്തും വികസനസൂചികയിലും ഖത്തറിന് മുന്നേറ്റം: ഖത്തർ ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു

 

​ദോഹ:ജനസംഖ്യാപരമായ മാറ്റങ്ങൾ മുൻനിർത്തി മെച്ചപ്പെട്ട ആരോഗ്യവും സുസ്ഥിരമായ ഭാവിയും ലക്ഷ്യമിട്ട് ഖത്തർ സ്ഥിര ജനസംഖ്യാ സമിതിയുടെ (Permanent Population Committee) നേതൃത്വത്തിൽ 'ഖത്തർ ജനസംഖ്യാ ദിനം 2026' ആഘോഷിച്ചു. "മാറുന്ന ലോകത്തെ ജനസംഖ്യയും ജീവിതനിലവാരവും: മികച്ച ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും വേണ്ടി" എന്ന പ്രമേയത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം, യു.എൻ പപ്പുലേഷൻ ഫണ്ട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
​ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന സ്ട്രാറ്റജി എന്നിവയിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ വൻ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ സെക്രട്ടറി ജനറലും സമിതി അധ്യക്ഷനുമായ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ പറഞ്ഞു.
​ആയുർദൈർഘ്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കുട്ടിക്കാലം മുതൽ വാർദ്ധക്യം വരെയുള്ള എല്ലാ ഘട്ടങ്ങളിലും വ്യക്തികൾക്ക് ആവശ്യമായ പ്രതിരോധ ആരോഗ്യ സേവനങ്ങളും ജീവിതശൈലീ പിന്തുണയും ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, മാനവവികസനം എന്നീ മേഖലകളിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളെ യു.എൻ പ്രതിനിധി ജോസ്ലിൻ വിനാർഡ് പ്രശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img