04:29pm 12 November 2026
NEWS
തടവുകാരുടെ പുനഃസംയോജനത്തിന് ശാസ്ത്രീയസമീപനവുമായി ഖത്തർ
13/01/2026  01:01 PM IST
nila
തടവുകാരുടെ പുനഃസംയോജനത്തിന് ശാസ്ത്രീയസമീപനവുമായി ഖത്തർ

ദോഹ:ശിക്ഷാ–പരിഷ്‌കരണ സ്ഥാപനങ്ങളുടെ വികസനത്തിനായി ഏർപ്പെടുത്തിയ റിസർച്ച് അവാർഡ് പരിഷ്‌കരണ പ്രവർത്തനങ്ങളെ ശാസ്ത്രീയ അടിത്തറയിൽ മുന്നോട്ട് നയിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന്
ശിക്ഷാ–പുനരധിവാസ സ്ഥാപന വിഭാഗം ഡയറക്ടറും ശിക്ഷാ–പരിഷ്‌കരണ സ്ഥാപനങ്ങളുടെ സ്ഥിരം കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ നാസർ മുഹമ്മദ് ഈസ അൽ-സയ്യിദ്.വഖ്‌ഫ് ഫണ്ട് ഫോർ സയന്റിഫിക് ആൻഡ് കൾച്ചറൽ ഡെവലപ്‌മെന്റിലൂടെ ഔഖാഫ്–ഇസ്‌ലാമിക കാര്യ മന്ത്രാലയം നൽകുന്ന പിന്തുണ സ്ഥാപനങ്ങളിലുടനീളമുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിക്ഷാ–പരിഷ്‌കരണ സ്ഥാപനങ്ങളുടെ വികസനത്തിനായി ഏർപ്പെടുത്തിയ ഗവേഷണ അവാർഡ് പരിഷ്‌കരണ പ്രവർത്തനങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ അടിസ്ഥാനങ്ങളിൽ മുന്നോട്ട് നയിക്കുന്നതാണ്.
33 രാജ്യങ്ങളിൽ നിന്നുള്ള 450 ഗവേഷകർ പങ്കെടുത്ത ആദ്യ പതിപ്പിന് വലിയ പ്രതികരണമാണ് ലഭിച്ചത്. പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഗവേഷണങ്ങൾ ശിക്ഷാ സംവിധാനങ്ങളുടെ ഗുണനിലവാരം ഉയർത്തുമെന്നുംഅദ്ദേഹം
 വ്യക്തമാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img