NEWS
ഖത്തർ 2026 ബജറ്റ്: 220.8 ബില്ല്യൺ ചെലവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി
10/12/2025 09:49 AM IST
nila

ദോഹ: ഖത്തറിന്റെ 2026 സാമ്പത്തിക വർഷത്തെ സംസ്ഥാന പൊതുബജറ്റ് പ്രകാരം മൊത്തം QAR 220.8 ബില്ല്യൺ ചെലവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി അലി ബിൻ അഹ്മദ് അൽ കുവാരി അറിയിച്ചു.
2025 ബജറ്റിനെ അപേക്ഷിച്ച് 5% വർധനയാണ് ഉണ്ടായിരിക്കുന്നത്.മൊത്തം വരുമാനം QAR 199 ബില്ല്യൺ ആയിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇത് 2025 ലെ വരുമാനത്തേക്കാൾ 1% വളർച്ചയാണ്.2026 ലെ ബജറ്റിന്റെ വിശദാംശങ്ങളും പ്രാധാന്യങ്ങളും ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച ഒരു പത്രസമ്മേളനം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











