12:24am 10 November 2026
NEWS
ഫലസ്തീൻ ജനതയ്ക്കൊപ്പം ഉറച്ചുനിന്ന് ഖത്തർ; കെയ്‌റോയിലെ അന്താരാഷ്ട്ര ജറുസലേം കോൺഫറൻസിൽ പങ്കെടുത്തു
19/07/2026  12:11 PM IST
NILA
ഫലസ്തീൻ ജനതയ്ക്കൊപ്പം ഉറച്ചുനിന്ന് ഖത്തർ; കെയ്‌റോയിലെ അന്താരാഷ്ട്ര ജറുസലേം കോൺഫറൻസിൽ പങ്കെടുത്തു

 

 

​കെയ്‌റോ: 'ജറുസലേം: കുടിയൊഴിപ്പിക്കലിന്റെയും കൂട്ടിച്ചേർക്കലിന്റെയും മുൻനിരയും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള താക്കോലും' എന്ന പ്രമേയത്തിൽ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺഫറൻസിൽ ഖത്തർ പങ്കെടുത്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ ജനതയുടെ അലംഘനീയമായ അവകാശങ്ങൾക്കായുള്ള കമ്മിറ്റിയും (CEIRPP), ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷനും (OIC) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
​ഖത്തറിനെ പ്രതിനിധീകരിച്ച് ഈജിപ്തിലെ ഖത്തർ ഡെപ്യൂട്ടി അംബാസഡറും അറബ് ലീഗിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയുമായ മർയം ബിന്ത് അഹമ്മദ് അൽ ഷിബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കോൺഫറൻസിൽ പങ്കെടുത്തത്.
അധിനിവേശ ശക്തികളുടെ അനധികൃത കുടിയേറ്റ വ്യാപനവും ഫലസ്തീനികളുടെ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ജറുസലേമിന്റെ സാംസ്‌കാരികവും മതപരവുമായ തനിമ നിലനിർത്താൻ ആഗോള സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്ന് കോൺഫറൻസ് പ്രമേയംപാസാക്കി.
​വിശുദ്ധ നഗരത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക, കുടിയൊഴിപ്പിക്കൽ നയങ്ങൾക്കെതിരെ ഫലസ്തീനികളുടെ പരമാധികാരവും സാന്നിധ്യവും ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള രണ്ട് പാനൽ ചർച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. മതനേതാക്കളും നയതന്ത്രജ്ഞരും അന്താരാഷ്ട്ര വിദഗ്ധരും ചർച്ചകളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img