02:07am 13 November 2026
NEWS
ഗാസ പുനർനിർമാണത്തിന് ഖത്തറിന്റെ കൈത്താങ്ങ്; 100 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു
20/02/2026  08:31 PM IST
nila
ഗാസ പുനർനിർമാണത്തിന് ഖത്തറിന്റെ കൈത്താങ്ങ്; 100 കോടി ഡോളർ സഹായം പ്രഖ്യാപിച്ചു

ദോഹ:ഗാസയുടെ പുനരുദ്ധാരണത്തിനും പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര സമാധാന കൗൺസിലിന് ഖത്തർ 100 കോടി യുഎസ് ഡോളർ സഹായം വാഗ്ദാനം ചെയ്തു. വാഷിംഗ്ടണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി ഈ വൻതുക പ്രഖ്യാപിച്ചത്. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിച്ചും ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കിയും ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിക്ക് ഖത്തർ പൂർണ്ണ പിന്തുണ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img