NEWS
ഖത്തറിലെ പൊതുപരീക്ഷാ ഫലങ്ങൾ നാളെ ഉച്ചയ്ക്ക്
01/07/2026 09:57 AM IST
nila

ദോഹ: ഖത്തറിലെ ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ് (ഹൈസ്കൂൾ) വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നെഞ്ചിടിപ്പേറ്റി പരീക്ഷാഫല പ്രഖ്യാപന തീയതി മന്ത്രാലയം പുറത്തുവിട്ടു. 2025-2026 അധ്യയന വർഷത്തെ ഒന്നാം റൗണ്ട് പൊതുപരീക്ഷാ ഫലങ്ങൾ ജൂലൈ 2-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഓൺലൈനായി പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക 'എക്സ്' (X) ഹാൻഡിൽ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പരീക്ഷകൾ അവസാനിച്ചതു മുതൽ വലിയ ആകാംക്ഷയോടെയാണ് വിദ്യാർത്ഥികൾ ഫലത്തിനായി കാത്തിരിക്കുന്നത്. ഇത്തവണ മികച്ച വിജയശതമാനം ഉണ്ടാകുമെന്നാണ് പ്രാരംഭ സൂചനകൾ വ്യക്തമാക്കുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











