08:55pm 11 November 2026
NEWS
ഖത്തർ തൊഴിൽ വിപണി മാറുന്നു; സ്വകാര്യ കമ്പനികൾ തിരയുന്ന അഞ്ച് വിഭാഗക്കാരുടെ വിവരങ്ങളുമായി തൊഴിൽ മന്ത്രാലയം
20/06/2026  04:47 PM IST
NILA
ഖത്തർ തൊഴിൽ വിപണി മാറുന്നു; സ്വകാര്യ കമ്പനികൾ തിരയുന്ന അഞ്ച് വിഭാഗക്കാരുടെ വിവരങ്ങളുമായി തൊഴിൽ മന്ത്രാലയം

 


ദോഹ: ഖത്തറിലെ സ്വകാര്യ തൊഴിൽ വിപണിയിൽ നിലവിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള 5 പ്രധാന തൊഴിൽ വൈദഗ്ധ്യങ്ങൾ (Specializations) ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയുടെ ആവശ്യകതകൾ വർഷം തോറും മാറിക്കൊണ്ടിരിക്കാറുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ ക്വാളിഫിക്കേഷൻ ആന്റ് സ്കിൽസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് സലേം അൽ ഖലീഫി വ്യക്തമാക്കി. ഖത്തർ ടിവിയിലെ ‘അവർ ലൈഫ്’ (Our Life) എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.ഖത്തറിലെ സ്വകാര്യ മേഖലയിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങൾക്കാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ ഒന്നാമതായി വരുന്നത് അക്കൗണ്ടിംഗ് മേഖലയാണ്. ബിസിനസ്സ് സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യേണ്ടതുള്ളതിനാൽ ഇന്ന് എല്ലാ കമ്പനികളും പ്രൊഫഷണൽ അക്കൗണ്ടന്റുമാരെ തേടുന്നുണ്ട്. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിന്യാസവും മികച്ച രീതിയിലുള്ള മാനേജ്‌മെന്റും ഉറപ്പാക്കുന്ന ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (HR) പ്രൊഫഷണലുകൾക്കാണ് രണ്ടാമതായി വലിയ വിപണിയുള്ളത്. ഡിജിറ്റൽ യുഗത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കമ്പനികൾ വൻതോതിൽ ഐടി വിദഗ്ധരെ തേടുന്നതിനാൽ ഇൻഫർമേഷൻ ടെക്നോളജി (IT) മേഖലയാണ് ഡിമാൻഡിൽ മുന്നിലുള്ള മറ്റൊന്ന്. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, കെമിക്കൽ ഉൾപ്പെടെയുള്ള വിവിധ ശാഖകളിലെ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും നിലവിൽ മികച്ച തൊഴിലവസരങ്ങളുണ്ട്. ഇവ കൂടാതെ, സ്ഥാപനങ്ങളുടെ ദൈനംദിന ഭരണനിർവ്വഹണവും കൃത്യമായ പ്രവർത്തനങ്ങളും ഉറപ്പാക്കുന്ന വിവിധ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഫഷണൽ തസ്തികകളാണ് ഖത്തറിലെ സ്വകാര്യ മേഖലയിൽ നിലവിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള അഞ്ചാമത്തെ മേഖല.
തൊഴിൽ വിപണിയിലെ ഈ മാറ്റങ്ങൾ മനസ്സിലാക്കി ഉദ്യോഗാർത്ഥികൾ തങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നത് സ്വകാര്യ മേഖലയിൽ വേഗത്തിൽ ജോലി ലഭിക്കാൻ സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img