04:13am 12 November 2026
NEWS
QAI: ഡിജിറ്റൽ ഖത്തറിന്റെ പുതിയ മുഖം
10/12/2025  11:34 AM IST
nila
QAI: ഡിജിറ്റൽ ഖത്തറിന്റെ പുതിയ മുഖം

ദോഹ: ഭാവി സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) രംഗത്ത് വമ്പിച്ച മുന്നേറ്റം നടത്തുന്നതിനായി ഖത്തർ പുതിയ ദേശീയ AI കമ്പനി Qai’ രൂപീകരിച്ചു. ഡിജിറ്റൽ നവീകരണവും സുസ്ഥിര വികസനവുമായി മുന്നോട്ട് പോകുന്ന രാജ്യത്തിന്റെ തന്ത്രപരമായ പദ്ധതികളിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന ഇടപെടലുകളാണ് ‘Qai’ മുഖേന ലക്ഷ്യമിടുന്നത്.
ജനങ്ങൾക്ക് കൂടുതൽ സുഗമമായ രൂപത്തിൽ AI സാങ്കേതിക വിദ്യ എത്തിക്കുകയും ഖത്തറിന്റെ നോളജ്-ബേസ്ഡ് എക്കണോമിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. Qatar National Vision 2030-നു അനുസൃതമായ  ആധുനിക ഡിജിറ്റൽ അടിസ്ഥാനസൗകര്യ നിർമ്മാണത്തിലാണ് ‘Qai’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Qatar Investment Authorityയുടെ കീഴിലായിരിക്കും കമ്പനി പ്രവർത്തിക്കുക. അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങൾ, പ്രമുഖ ടെക്ക് കമ്പനികൾ, ആഗോള നിക്ഷേപകർ എന്നിവരുമായി സഹകരണം വ്യാപിപ്പിച്ച് ലോകോത്തര പ്രതിഭകളെ ആകർഷിക്കാനും അറിവിന്റെ കൈമാറ്റം ഉറപ്പാക്കാനും കമ്പനി പദ്ധതിയിടുന്നു.
ഖത്തറിനെ പ്രാദേശികവും ആഗോളവുമായ AI വികസനത്തിന്റെ പ്രധാന കേന്ദ്രമായി ഉയർത്തുക എന്നതാണ് സംഘടനയുടെ ദീർഘദർശന പദ്ധതിയെന്ന് ‘Qai’ ചെയർമാൻ അബ്ദുല്ല ബിൻ ഹമദ് അൽ മിസ്നാദ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img