
ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക
കൂട്ടായ്മയായ ക്യൂ ടീം തിരൂരോണം 2025 എന്ന പേരിൽ വിപുലമായ ഓണാഘോഷം
സംഘടിപ്പിച്ചു. സൽവാ റോഡിലെ അത്ലൻ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന
പരിപാടിയിൽ അംഗങ്ങളും കുടുംബങ്ങളുമായി ഇരുന്നൂറ്റമ്പതോളം പേർ
പങ്കെടുത്തു.
QTEAM പ്രസിഡന്റ് നൗഫൽ എംപി ഓണാഘോഷം ഉൽഘാടനം ചെയ്തു. പരിപാടിയുടെ
ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടേറെ ഓണക്കളികളും സൗഹൃദ
മത്സരങ്ങളും അരങ്ങേറി . അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ
ചടങ്ങിന് മാറ്റു കൂട്ടി. വൈകീട്ട് ഖാഫ് ബാൻഡ് ഖത്തർ അവതരിപ്പിച്ച സംഗീതനിശയും ശ്രദ്ധേയമായി.
ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ , ഇസ്മായിൽ കുറുമ്പടി, അഫ്സൽ , റാഹില, ഫസൽ
കെപി തുടങ്ങിയവർ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
അമീൻ അന്നാര , സാലിക് അടിപ്പാട്ട്, വാഹീദ് , ഫസീല സാലിക്, സജിൻ, ഷംനാദ്
, സമീർ അരീക്കാട്, ഉമർ കുട്ടി, വിപിൻ, മുനീബ , മുബഷിറ എന്നിവർ പരിപാടി
നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സാബിക് അബ്ദുള്ള സ്വാഗതവും പ്രോഗ്രാം
കൺവീനർ ഷുഹൈബ് കെപി നന്ദിയും പറഞ്ഞു











