11:52am 11 November 2026
NEWS
ക്യൂ ടീം തിരൂരോണം 2025
24/09/2025  08:56 PM IST
nila
ക്യൂ ടീം തിരൂരോണം 2025

 


ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക
കൂട്ടായ്‌മയായ ക്യൂ ടീം തിരൂരോണം 2025 എന്ന പേരിൽ വിപുലമായ ഓണാഘോഷം
സംഘടിപ്പിച്ചു.  സൽവാ റോഡിലെ അത്ലൻ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന
പരിപാടിയിൽ അംഗങ്ങളും കുടുംബങ്ങളുമായി ഇരുന്നൂറ്റമ്പതോളം പേർ
പങ്കെടുത്തു.
 QTEAM പ്രസിഡന്റ്  നൗഫൽ എംപി ഓണാഘോഷം ഉൽഘാടനം ചെയ്തു. പരിപാടിയുടെ
ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി  ഒട്ടേറെ ഓണക്കളികളും സൗഹൃദ
മത്സരങ്ങളും അരങ്ങേറി .  അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ
ചടങ്ങിന് മാറ്റു കൂട്ടി. വൈകീട്ട്  ഖാഫ് ബാൻഡ് ഖത്തർ അവതരിപ്പിച്ച സംഗീതനിശയും ശ്രദ്ധേയമായി.
ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ ,  ഇസ്മായിൽ കുറുമ്പടി, അഫ്സൽ , റാഹില, ഫസൽ
കെപി  തുടങ്ങിയവർ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
അമീൻ അന്നാര , സാലിക് അടിപ്പാട്ട്, വാഹീദ് ,  ഫസീല സാലിക്, സജിൻ, ഷംനാദ്
, സമീർ  അരീക്കാട്,  ഉമർ കുട്ടി, വിപിൻ, മുനീബ , മുബഷിറ എന്നിവർ പരിപാടി
നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സാബിക്  അബ്ദുള്ള സ്വാഗതവും പ്രോഗ്രാം
കൺവീനർ ഷുഹൈബ് കെപി നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img