12:53am 29 October 2026
NEWS
'ക്യൂ ടീം' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
26/05/2025  03:40 PM IST
nila
ക്യൂ ടീം  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: തിരൂർ മേഖലയിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്‌മയായ ക്യൂ ടീം , ഇമാറ ഹെൽത് കെയറുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറ്റമ്പതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള  പ്രയോജനപ്രദമായ വിവിധ പരിശോധനകൾക്കു പുറമെ, ആരോഗ്യ അവബോധ ക്ളാസുകളും നടത്തി. ഇമാറ ഹെൽത് കെയറിൽ നടന്ന മെഡിക്കൽ ക്യാമ്പ്
ICBF വൈസ് പ്രസിഡന്റ്  റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ICC ഉപദേശക സമിതി അംഗവും  ഇമാറ ഹെൽത്ത് കെയർ ഡയറക്റ്ററുമായ   അഷറഫ് ചിറക്കൽ മുഖ്യാതിഥിയായിരിന്നു. ക്യൂ ടീം പ്രസിഡന്റ് 
നൗഫൽ എം പി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സാബിക്  അബ്ദുള്ള, അമീൻ അന്നാര എന്നിവർ സംസാരിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ചർച്ച ചെയ്ത ആരോഗ്യ ബോധവല്കരണ സെഷന്  ഡോക്ടർ ഫാത്തിമ സഹ്‌റ നേതൃത്വം നൽകി. QTEAM ട്രഷറർ ഇസ്മായിൽ വള്ളിയേങ്ങൽ ,  മുനീർ വാൽക്കണ്ടി, ഇസ്മായിൽ കുറുമ്പടി, സാലിക് അടിപ്പാട്ട്,  ഫസീല സാലിക്, സജിൻ, സമീർ അരീക്കാട്, ശുഐബ് കുറുമ്പടി, ഉമർ കുട്ടി, വിപിൻ, മുനീബ , മുബഷിറ , റാഹില , ശുഐബ്, അൻവർ എന്നിവർ പരിപാടി നിയന്ത്രിച്ചു.കൺവീനർ ഫസൽ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img